ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ ബി.ജെ.പിയുടെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ ബി.ജെ.പിയുടെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാമന്തളി കൊലപാതകത്തിന്റെ മറവില്‍ കേന്ദ്ര ഇടപെടല്‍ നടത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരേയുള്ള ഭീഷണിയെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള അഫ്‌സ്പ നിയമം കണ്ണൂരില്‍ നടപ്പാക്കണമെന്ന ബി.ജെ.പി ആവശ്യം സാമാന്യബോധമുള്ള ആരും മുഖവിലക്കെടുക്കില്ല. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാത്ത ഗവര്‍ണറെ പരസ്യമായി അധിക്ഷേപിക്കുന്ന ബി.ജെ.പി നിലപാട് തികച്ചും ഏകാധിപത്യപരമാണെന്നും കോടിയേരി പറഞ്ഞു.

 

രാമന്തളി സംഭവത്തോടനുബന്ധിച്ച് ബി.ജെ.പി നേതാക്കളായ ശോഭാ സുരേന്ദ്രനും എം.ടി രമേശും ഗവര്‍ണര്‍ക്കെതിരേ രംഗത്തുവന്നിരുന്നു. സംഭവത്തില്‍ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും ജസ്റ്റിസ് പി. സദാശിവം ഇറങ്ങിപ്പോകണമെന്നുമാണ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *