കണ്ണൂര്‍ കൊലപാതകത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം.

കണ്ണൂര്‍ കൊലപാതകത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം.

ജില്ലയിലെ അക്രമസംഭവങ്ങൾ തടയാന്‍ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഗവർണർ സർക്കാരിനോട് നിർദേശിച്ചു.

 ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ ബിജെപി അംഗങ്ങൾ നൽകിയ നിവേദനവും മുഖ്യമന്ത്രിക്കു കൈമാറി.
 കണ്ണൂര്‍ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ ഇടപെടല്‍. സമാധാന പ്രിയര്‍ക്ക് നല്ല സന്ദേശം നല്‍കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 കണ്ണൂർ ജില്ലയിൽ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷൽ പവേഴ്സ് ആക്ട്) ഏർപ്പെടുത്തണമെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ ഗവർണറെ സന്ദർശിച്ച് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടിയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ജില്ലയില്‍ ഇനി അക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ സിപിഎം ഈ ഉറപ്പ് പാലിച്ചില്ലെന്നും.

Leave a Reply

Your email address will not be published. Required fields are marked *