അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് നിയമസഹായം നല്‍കുമെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചി:  അപകടകാരികളായ  തെരുവ് നായ്ക്കളെ കൊല്ലാന്‍ നിയമം  അനുവദിക്കുന്നുണ്ടെന്നും തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് സ്‌ട്രേ ഡോഗ് ഫ്രീ മുവ്‌മെന്റ് നിയമസഹായം നല്‍കുമെന്നും ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മനുഷ്യന് അപകടകരമായ ഭീഷണി ഉയര്‍ത്തുന്ന നായക്കളെ കൊല്ലാമെന്ന് 1960 ലെ പിസിഎ ആക്ടില്‍ പറയുന്നുണ്ട്. തെരുവ്‌നായക്കള്‍ അപകടകാരികളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഈ സാഹചര്യത്തില്‍ അവയെ കൊല്ലുക തന്നെ ചെയ്യുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. അപകടകരമായ നായക്കളെ കൊല്ലുന്നതില്‍ ഒരു തെറ്റുമില്ല. മനുഷ്യജീവനക്കേള്‍ വലുതല്ല മറ്റൊന്നുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെയും ജോസ് മാവേലിയെയും കാപ്പ ചുമത്തി ജയിലിലടയക്കണമെന്നും പട്ടികളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നവരും നായവേട്ടയക്കിറങ്ങുന്നവരും കരുതിയിരിക്കണമെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ് നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *