മാറ്റൊലി മാഗസിൻ -പ്രൊഫ.കോശി തലക്കലിനെ ആദരിച്ചു

കാനഡ : മെയ്‌ 08 ഞായറാഴ്ച മിസ്സിസ്സാഗ മീറ്റിംഗ് പ്ലേസിൽ  “സാഹിത്യം കാലത്തിനൊപ്പം” എന്ന വിഷയത്തെ ആസ്പദമാക്കി മാറ്റൊലി സംഗടിപ്പിച്ച   സാഹിത്യ സംഗമത്തിൽ പ്രൊഫ.കോശി തലക്കലിനെ ആദരിച്ചു.

1960 പതുകളൾ മുതൽ മലയാള സാഹിത്യം,സാമൂഹിക രാഷ്ട്രീയ മേഘലകളിൽ ഒട്ടനവധി സേവനങ്ങൾ നല്കിയിട്ടുള്ള വ്യക്തിയും ,മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മലയാള വിഭാഗം തലവനും ആയിരുന്നു.ആലപ്പുഴ ഡി സിസി ,അടിയന്തിരാവസ്ഥ കാലത്തെ ജനതാദൾ പാർടി മുഘ്യ ധാരാ പ്രവർത്തകൻ കൂടിയിരുന്നു .കേരള സാഹിത്യ അക്കാദമി അംഗം കൂടി ആയിരുന്ന അദ്ദേഹം നിരവധി സാഹിത്യ പുരസ്കാരങ്ങൾക്ക് അർഹൻ ആയിട്ടുണ്ട്‌ കാലാന്തരം – കവിത സമാഹാരം ,ക്രിസ്മസ് കരോൾ -നോവൽ ,പള്ളി -നോവൽ ,ബഡാ വാഗ്മി -നോവൽ ,വെളിച്ചം ഉറങ്ങുന്ന പാതകൾ – കഥാ സമാഹാരം ,പ്രശാന്ത യാമങ്ങൾ – ചിന്താസമാഹാരം ,ഡിംഗ് ഡോങ് – ബാല സാഹിത്യം

,ആത്മസന്ഗീർത്തനം – ക്രിസ്തീയ ഗാന സമാഹാരം .എന്നിവ പ്രധാനപ്പെട്ട രചനകൾ ആണ് .

ചടങ്ങിൽ ശ്രീ.തോമസ്‌  കെ തോമസ്‌ , ശ്രീ.ജോൺ ഇളമത ,സുരേഷ് നെല്ലിക്കോട് എന്നിവർ സംസാരിച്ചു.മാറ്റൊലിക്ക് വേണ്ടി വേൾഡ് മലയാളി ലിറ്റെററി ഡയറക്റ്റർ സുരേഷ് നെല്ലിക്കോട് പൊന്നാട അണിയിക്കുകയും ,മാട്ടൊലിയുടെ ഫോടോഗ്രഫിക് എഡിറ്റർ ബാലു ഞാലെലിൽ മൊമന്റം നല്കി ആദരിക്കുകയും ചെയ്തു .സമ്മേളനത്തിൽ ജയശങ്കർ പിള്ള(മാനേജിംഗ് എഡിറ്റർ ) സ്വാഗതവും ലൗലി (മാനേജിംഗ് ഡയറക്റ്റർ) നന്ദിയും അറിയിച്ചു.തുടർന്ന്  മലയാള സാഹിത്യവും ,ഭാഷയും നേരിടുന്ന മൂല്യച്യുതിയെ പറ്റി വിശദമായ ചർച്ചയും ഉണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *