മാഗ്‌ സാഹിത്യ സെമിനാർ അതി വിപുലമായി കൊണ്ടാടി

മാഗ്‌ സാഹിത്യ സെമിനാർ അതി വിപുലമായി കൊണ്ടാടി
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) ഈവര്‍ഷത്തെ സാഹിത്യ സെമിനാര്‍ പ്രസിഡന്റ് തോമസ് ചെറുകരയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ 23-നു സ്റ്റാഫോര്‍ഡിലുള്ള കേരളാ ഹൗസില്‍ വച്ചു നടത്തി. സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. റോയ് തീയാടിക്കല്‍ ഗാനം ആലപിച്ചു. മാഗ് പ്രസിഡന്റ് തോമസ് ചെറുകര, മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പിള്ള, കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്ന്, മലയാളം സൊസൈറ്റി ഓഫ് അമേരിക്ക പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട്, ജോസഫ് നമ്പിമഠം (ഡാളസ്) എന്നിവര്‍ പ്രസംഗിച്ചു.

സെമിനാറില്‍ “മലയാള ഭാഷയുടെ ഭാവി’ എന്നിവഷയത്തില്‍ ചര്‍ച്ച നടത്തി. വിഷയത്തെ ആസ്പദമാക്കി ടോം വിരിപ്പനും, ജോണ്‍ മാത്യുവും പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ദേവരാജ് കുറുപ്പ് കാരാവള്ളില്‍, എ.സി. ജോര്‍ജ്, മാത്യു മത്തായി, മാത്യു വൈരമണ്‍, മാത്യു കുരവയ്ക്കല്‍, ശശിധരന്‍നായര്‍, ഈശോ ജേക്കബ്, നൈനാന്‍ മാത്തുള, ജോസഫ് തച്ചാറ, ഫോര്‍ട്ട് ബെന്റ് സ്കൂള്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ കെ.പി. ജോര്‍ജ്, ബാബു തെക്കേക്കര എന്നിവര്‍ പങ്കെടുത്തു. മലയാള ഭാഷയുടെ അമേരിക്കയിലും കേരളത്തിലുമുള്ള ഭാവിയെക്കുറിച്ചും മാറ്റത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. കേരള റൈറ്റേഴ്‌സ് ഫോറത്തിലെ അംഗങ്ങളും, മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലെ അംഗങ്ങളും പങ്കെടുത്തു.

ന്യൂയോര്‍ക്കിലുള്ള വിചാരവേദി എന്ന സാഹിത്യ സംഘടനയുടെ മൂന്നു അവാര്‍ഡുകള്‍ മാഗിന്റെ ഈ സാഹിത്യ സെമിനാറില്‍ വച്ചു നല്‍കി. സാഹിത്യ സംഭാവനകളെ അടിസ്ഥാനമാക്കി ജോസഫ് നമ്പിമഠം (ഡാളസ്), ജോണ്‍ മാത്യു, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ക്കാണ് ലഭിച്ചത്. മാഗ് പ്രസിഡന്റ് തോമസ് ചെറുകര വിചാരവേദിയുടെ അവാര്‍ഡുകള്‍ ജോണ്‍ മാത്യുവിനും, ജോര്‍ജ് മണ്ണിക്കരോട്ടിനും നല്‍കി. മാഗ് വൈസ് പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ വിചാരവേദിയുടെ അവാര്‍ഡ് ജോസഫ് നമ്പിമഠത്തിനും നല്‍കി.

ഡോ. മാത്യു വൈരമണ്‍ ഈ സെമിനാറിന്റെ കോര്‍ഡിനേറ്ററും മോഡറേറ്റുമായിരുന്നു. പൊന്നുപിള്ള ഏവര്‍ക്കും കൃതജ്ഞത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *