ഹുറൊന്റാറിയോ എൽ ആർ ടി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

മിസ്സിസ്സാഗ: ഹുറൊന്റാറിയോ എൽ ആർ ടി ട്രാൻസ്പോർട്ടിന്റെ (light Rail Transit ) നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഹുറൊന്റാറിയോ സ്ട്രീറ്റിന്റെ വിവിധ ഭാഗങ്ങളിൽ ആയാണ് നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്.അധിക യാത്രയക്ലേശം സൃഷ്ഠിക്കാതെ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണിവരെ ആഴ്ചയിൽ 6 ദിവസം എന്ന ക്രമത്തിൽ ആണ് പണികൾ നടക്കുന്നത്.കൂക്സ് വിൽ നിന്നും ഫെയർവ്യൂ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.നിർദിഷ്ട പാതയിൽ ഉള്ള ടെലികമ്യൂണിക്കേഷൻ,ഇലക്ട്രിക് ലയിനുകൾ ആണ് ആദ്യം മാറ്റി സ്ഥാപിക്കുക.ഇതിനായി പുതിയ മാൻഹോളുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.
20 കിലോമീറ്റർ ദൂരത്തിൽ 22 സ്റ്റോപ്പുകൾ ഉള്ള പുതിയ ട്രെയിൻ സർവീസ് മിസ്സിസ്സാഗ പോർട്ട് ക്രെഡിറ്റ് മുതൽ ബ്രാംപ്ടൺ ഗേറ്റ് വെ ടെർമിനൽ വരെ ആയിരിയ്ക്കും.മെട്രോലിങ്ക്സ്,മൈ വേ ട്രാൻസിറ്റ്,ബ്രാംപ്ടൺ ട്രാൻസിറ്റ് എന്നിവയുമായും സ്റ്റോപ്പുകളെ ബന്ധിപ്പിക്കും. 1.4 ബില്യൺ ഡോളർ ഒന്റാറിയോ സർക്കാർ പദ്ധതിയിലേക്ക് വകയിരുത്തിയിട്ടുണ്ട്.2022-ൽ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്ന റയിൽ പദ്ധതി രണ്ടു നഗരങ്ങളുടെയും പുരോഗതിയിൽ വ്യക്തമായ സ്ഥാനം വഹിക്കും എന്നും മിസ്സിസ്സാഗ സിറ്റി എസ്റ്റേറ്റ് മാനേജർ റോൺ സാന്ഡേഴ്സൺ അറിയിച്ചു.പുതിയ പദ്ധതിയെക്കുറിച്ചുകൂടുതലായി അറിയുന്നതിനോ, ജനങ്ങളുടെ അഭിപ്രായങ്ങളും,പരാതികളും അറിയിക്കുന്നതിനായി 905.615.3200 Ext 4773 എന്ന നമ്പറിലോ,ron.sanderson@mississauga.ca ഇമെയിൽ വഴിയോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *