Maattoli- “Sahithya Sandhya” on May 08 2016,02:30 PM – at Meeting Place Mississauga

മാറ്റൊലി സാഹിത്യ സന്ധ്യ മെയ് 08 ന് .
ടൊറന്റോ : മാറ്റൊലി മാസിക സാഹിത്യ സന്ധ്യ സംഗടിപ്പിക്കുന്നു .മെയ് 08 ഞായറാഴ്ച വൈകിട്ട് 2:30 നു മിസ്സിസ്സാഗ മീറ്റിംഗ് പ്ലേസിൽ നടക്കുന്ന സാഹിത്യ വിരുന്നിൽ വിശിഷ്ഠ  അതിഥിയും ,പ്രഭാഷകനും ആയി റിട്ടയർട്  പ്രൊ.കോശി തലക്കൽ -ബിഷപ്പ് മൂർ കോളേജ് മാവേലിക്കര സംബന്ധിക്കും .
“സാഹിത്യം കാലത്തിനൊപ്പം ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചർച്ചയിൽ കാനഡയിലെ പ്രസിദ്ധരായ മലയാളം സാഹിത്യകാരന്മാരും ,സാഹിത്യകാരികളും പങ്കുചെരുന്നതാണ് എന്നും ,കാനഡയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക നായകന്മാരുടെ സാന്നിദ്ധ്യം സാഹിത്യ സന്ധ്യയെ വൻ വിജയം ആക്കും എന്നും ഭാരവാഹികൾ അറിയിച്ചു.കുടിയേറ്റ മലയാളികളുടെ ഇടയിൽ മലയാള ഭാഷയുടെയും,സാഹിത്യത്തിന്റെയും  വളര്ച്ചക്കും ,പുതിയ തലമുറയിലേക്ക് മലയാള ഭാഷ പകർന്ന് കൊടുക്കുന്നതിനും വേണ്ടി ലക്‌ഷ്യം വയ്ക്കുന്ന പ്രസിദ്ധീകരണം ആണ് മാറ്റൊലി കുടുംബ മാസിക ,കുഞ്ഞാറ്റ -കുട്ടികളുടെ മാസിക ,മാറ്റൊലി വാർത്ത ,മാറ്റൊലി എഫ് .എം റേഡിയോ എന്നിവ .
സാഹിത്യ സന്ധ്യയിൽ കാനഡയിലെ പ്രമുഖ മാധ്യമ ,സാഹിത്യ പ്രവർത്തകർ  ആയ ജോൺ ഇളമത ,ജയ്‌സൺ മാത്യു ,കുഞ്ഞൂസ് കാനഡ ,സുരേഷ് നെല്ലികോട് ,അലക്സ് തോമസ്‌ ,റവ.ഫാദർ എബി മാത്യു ,സുജിത്ത് ശിവാനന്ദ് ,നിർമ്മല തോമസ്‌ എന്നിവർ സംസാരിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് www.maattoli.com / Email :editormaattoli@gmail.comയുമായോ താഴെ കാണുന്ന നമ്പറിലോ വിളിക്കുക
ബാലു:519 241 4849  സുരേഷ് നെല്ലികോട്:905 6354912  രാജേഷ്‌കൃഷ്ണൻ:416 873 1226  ജയ്‌:647 985 5351 സുജിത്ത് ശിവാനന്ദ്:905 714 1081   വാർത്ത തയ്യാറാക്കിയത് :ലൗലി ശങ്കർ

Leave a Reply

Your email address will not be published. Required fields are marked *