കേരളം വൈദ്യുതി വാങ്ങും -എം എം മണി

ഇടുക്കി: വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമെങ്കിലും ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പുറമെ നിന്നും വൈദ്യുതി വാങ്ങിയാണെങ്കിലും ലോഡ്‌ഷെഡിംഗ് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തമാസം പതിനാറിനകം മൂലമറ്റത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇപ്പോഴത്തെ സാഹചര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *