ചിത്ര രചനാ മത്സരവും  പ്രച്ഛന്ന വേഷ മത്സരവും മിസ്സിസ്സാഗായിൽ നവംബർ അഞ്ചിന്

കാനഡയിലെ മലയാളി കുട്ടികളുടെ സർഗ്ഗ ചേതനയെ തൊട്ടുണർത്തുന്ന കലാ മാമാങ്കം സംഘടിപ്പിച്ചു കൊണ്ട് മിസ്സിസ്സാഗ കേരളം അസോസിയേഷൻ സമാജങ്ങൾക്കിടയിൽ  വ്യത്യസ്തവും ശ്രദ്ധേയവുമാകുന്നു .

മിസ്സിസ്സാഗയിലെ ഈഡൻ റോസ് പബ്ലിക് സ്‌കൂളിൽ നവംബർ അഞ്ചാം തീയതി ശനിയാഴ്ച ഒരു മണിക്കാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് . ഓൺലൈനിൽ മുൻകൂട്ടി  അപേക്ഷിക്കുന്ന  പതിനാറു വയസിനു താഴെയുള്ള മലയാളി ആൺകുട്ടികളെയും  പെൺകുട്ടികളെയും മൂന്നു വിഭാഗങ്ങളായി തിരിക്കും.  ഒന്നര മണി മുതൽ മൂന്നു വരെ പ്രച്ഛന്ന വേഷ മത്സരവും തുടർന്ന്  മൂന്നു മുതൽ നാല് വരെ ചിത്ര  രചനാ മത്സരവും  നടക്കും . അഞ്ചു ഡോളറാണ് രെജിസ്ട്രേഷൻ ഫീ.
പ്രച്ഛന്ന വേഷത്തിനുള്ള പ്രമേയം മത്സരാർഥികൾ രക്ഷിതാക്കളുമായി ആലോചിച്ചു  അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ് . സംഭാഷണം, വേഷപ്പകിട്ട് , ആത്മ വിശ്വാസം,  കലാനൈപുണ്യം, എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാവും വിധി നിർണ്ണയം. എന്നാൽ ചിത്ര രചനയ്ക്കുള്ള പ്രമേയം മത്സര സമയത്തു നൽകുന്നതായിരിക്കും. ചിത്ര രചനയ്‌ക്കു ഏതു മീഡിയവും ഉപയോഗിക്കാം. ആവശ്യമായ ചായക്കൂട്ടുകൾ കൊണ്ട് വരേണ്ടതാണ്.
കലാവാസനയുള്ള  കുരുന്നുകളെ  പ്രോത്സാഹിപ്പിക്കുവാൻ  ലക്‌ഷ്യം  വച്ച് കൊണ്ടുള്ള ഈ സംരംഭത്തിന്   മുൻ വർഷങ്ങളിലെപ്പോലെ  ഇത്തവണയും   മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന്‌ പ്രസിഡന്റ് പ്രസാദ് നായർ പറഞ്ഞു.  നൂറിൽ പരം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മത്സരത്തിന്റെ ചുക്കാൻ പിടിക്കുന്ന ജെറി ഈപ്പനും നിഷാ  ഭക്തനും പറഞ്ഞു.

മത്സരവിജയികൾക്കുള്ള പ്രശംസാ പത്രവും  കാഷ്   അവാർഡും മിസ്സിസ്സാഗാ അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് വിരുന്നിന്റെ  വർണാഭമായ വേദിയിൽ വച്ച് വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഡിസംബർ  ഒൻപതിന്  മഞ്ഞു  പെയ്യുന്ന രാത്രിയിൽ സാന്റാ ക്ളോസിനെ വരവേറ്റു കൊണ്ട്  മിസ്സിസാഗയിലെ പായൽ  ബാങ്കെറ്റ്‌  ഹാളിലാണ്  കലാ സാംസ്കാരിക  പരിപാടികൾ ഉൾപ്പെടുത്തിയ ക്രിസ്മസ് ആഘോഷം.

ഈ  രണ്ടു പരിപാടികളെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും അസ്സോസിയെഷൻ ഭാരവാഹികളുമായി ബന്ധപ്പെടാം.

(വാർത്ത അയച്ചു തന്നത് : ചെറിഷ് കൊല്ലം)

Registration link : https://goo.gl/forms/9nQolaGDrKrgJKrl2

Facebook : http://www.facebook.com/MississaugaKerala

Email : mississaugakeralaassociation@gmail.com

 

Leave a Reply

Your email address will not be published. Required fields are marked *