മുത്തലാഖ് അല്ല തലാഖ് തന്നെ നിരോധിക്കപ്പെടണം -എം എൻ കാരാശ്ശേരി

മുത്തലാഖ് അല്ല തലാഖ് തന്നെ നിരോധിക്കപ്പെടേണ്ടതാണെന്ന് എഴുത്തുകാരനും ചിന്തകനുമായ എം.എന്‍ കാരശ്ശേരി. വിവാഹമോചനം കോടതി വഴിയാക്കുക എന്നതാണ് ഉചിതമായ നിയമനിര്‍മാണെന്നു അദ്ദേഹം പറഞ്ഞു. പ്രമുഖ ചാനല്‍ പരിപാടിയ്ക്കാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
 തലാഖ് നിരോധിക്കണം എന്ന് പറയുമ്പോള്‍ അത് മതനിയമത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് അതിനെ എതിര്‍ക്കുന്നവര്‍ക്ക് വാദിക്കാം. ഏകീകൃതമായ ക്രിമിനല്‍ നിയമമുള്ള രാജ്യമാണ് നമ്മുടേത്. മോഷണം നടത്തുന്നവരുടെ കൈവെട്ടണം എന്ന് പറയുന്ന ഖുറാന്‍ നിയമമല്ല, രാജ്യത്തെ നിയമവ്യവസ്ഥയാണ് നാം പിന്തുടരുന്നത്.
അതുകൊണ്ട് തന്നെ മതനിയമത്തിന്റെ പേരിലുള്ള വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു ‍.

Leave a Reply

Your email address will not be published. Required fields are marked *