റിയോ താരങ്ങള്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന താരങ്ങളായ പി.വി സിന്ധു,സാക്ഷി മാലിക്,ദീപ കര്‍മാക്കര്‍ എന്നിവര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.

അര്‍ജ്ജുന,ധ്യാന്‍ചന്ദ്, ദ്രോണചാര്യ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. മലയാളിയായ ദേശീയ നീന്തല്‍ പരിശീലകന്‍ എസ് പ്രദീപ്കുമാര്‍ ദ്രോണചാര്യ പുരസ്‌കാരവും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *