നോട്ട് അസാധുവാക്കൾ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു -നരേന്ദ്ര മോഡി

  • കറൻസി രഹിത ഇന്ത്യ സർക്കാരിന്റെ ലക്‌ഷ്യം .
    ഇടപാടുകൾ ബാങ്കുകൾ വഴി മാത്രം ആകും.
    ഏഴ് പതിറ്റാണ്ടായി തുടരുന്ന സാമ്പത്തിക വീഴ്ച തിരുത്തപ്പെടുന്നു.
    50 ദിവസങ്ങൾക്കു ഉള്ളിൽ ഇന്ത്യൻ സമ്പത് ഘടന വൻ ഉയർച്ചനേടും.

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ താത്പര്യത്തിന് വേണ്ടിയാണ് നടപടി. പ്രതിസന്ധികള്‍ 50 ദിവസത്തിനകം പരിഹരിക്കാനാവുമെന്നും മോദി പറഞ്ഞു. നോട്ട് നിരോധനം വന്നതിനു ശേഷമുള്ള ആദ്യ മന്‍ കി ബാത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പാവപ്പെട്ടവും കര്‍ഷകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത്. ചിലര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സാധാരണക്കാരെ ഉപയോഗിക്കുന്നു. കറന്‍സിരഹിത സമൂഹമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ മൊബൈൽ ബാങ്കിംഗ് പോലുള്ളവ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബാങ്ക്, പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ ആത്മാര്‍ഥമായി കഷ്ടപ്പെട്ടു. അവരോട് ഞാന്‍ നന്ദി പറയുന്നു.ചെറുകിട വ്യാപാര രംഗത്തുള്ള എല്ലാവരും ഡിജിറ്റല്‍ ലോകത്തേക്ക് വരേണ്ടെ സമയമാണിത്. ചെറുകിട സംരംഭർക്ക് പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാം.

നോട്ട് അസാധുവാക്കിയപ്പോള്‍ തന്നെ അതിലെ ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞിരുന്നു. പൂർണമായ മാറ്റത്തിലേക്ക് 50 ദിവസത്തെ സമയമെടുക്കുമെടുക്കും. ഇത് അത്ര എളുപ്പമായ കാര്യമല്ല. 70 വർഷത്തോളമായി നമ്മള്‍ നേരിടുന്ന ബുദ്ധിമുട്ട് മറികടക്കാന്‍ സമയമെടുക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *