ജമ്മു കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്. ഇന്ന് നടന്ന വെടിവെപ്പില്‍ ഒരു സൈനികനും പ്രദേശവാസിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. രജൗരി സെക്ടറില്‍ നടന്ന വെടിവെപ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. പൂഞ്ചിലെ മെന്തര്‍ സെക്ടറിലെ ഗോലാട്ട് ഗ്രാമത്തിലാണ് സത്രീ കൊല്ലപ്പെട്ടത്. ഒരു സൈനികനും മറ്റൊരു സ്ത്രീക്കും പരുക്കുണ്ട്. പ്രദേശത്തെ സൈനിക കേന്ദ്രത്തിലും ജനവാസ മേഖലയിലും വെടിവെപ്പും ഷെല്ലാക്രമണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *