ഫേസ് ബുക്കിൽ തരംഗം തീർത്തു ജന നായകൻ ഉമ്മൻ ചാണ്ടി -ഓ ഐ സി സി ടൊറന്റോ

കേരള മുന്‍ മുഖ്യമന്ത്രിയും,കേരളത്തിന്‍റെ ജനകീയ നായകനും,വികസന നായകനുമായ ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്‍റെ ഫെസ്ബുക്ക്‌ പേജ് ലൈക്‌ 10ലക്ഷം കവിഞ്ഞു…… ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്‌ നേതാവായി മാറി ഉമ്മന്‍ചാണ്ടി….കേരളത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട നേതാക്കന്മാര്‍ ആരും തന്നെയില്ല എന്നും കൂടി പറയുന്നു. അദ്ദേഹത്തിനോടുള്ള ജനങ്ങളുടെ അതിരുകവിഞ്ഞ സ്നേഹവും,ബഹുമാനവുമാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.ആരൊക്കെ കരിവാരി തേച്ചാലും ഇടിഞ്ഞു പോകുന്നതല്ല ആ തേജസ്‌…ലോകത്തിന്‍റെ നിറുകയില്‍ വെട്ടിത്തിളങ്ങി തന്നെ നില്‍ക്കും.
#JaiOommenchandy
ഉമ്മൻചാണ്ടീടാ ..മില്ല്യൺ ലൈക്സ് #MillionLikes #OneAndOnlyOC

തന്‍റെ കറപുരളാത്ത രാഷ്ട്രീയ ജീവിതത്തിന്‍റെ കരുത്തു ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട്‌ ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍. ഏറ്റവും കൂടുതല്‍ ജനശ്രെദ്ധ പിടിച്ചു പറ്റിയ കേരളത്തിലെയും,ഇന്ത്യയിലെയും ആദ്യ കോണ്‍ഗ്രസ്‌ നേതാവായി മാറി. തന്‍റെ ഭരണകാലത്തെ എടുത്തു പറയേണ്ട ജനസമ്പര്‍ക്ക പരിപാടികളുടെ വിജയവും ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാരിനു എതിരെയുള്ള ന്യൂ ജനറേഷന്‍ മാധ്യമമായ ഫേസ്ബുക്കിലൂടെയുള്ള ജനങ്ങളുടെ പ്രതികരണവുമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

ഫേസ് ബുക്ക് പേജ് പത്തു ലക്ഷം കവിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്‌ നേതാവ് എന്ന പദവി ഉമ്മന്‍‌ചാണ്ടി  കൈക്കലാക്കിയിരിക്കുന്നു.ആരോപണങ്ങളിൽ കടപുഴകാത്ത  നിശ്ചയധാർഷ്ട്യനായ ഉമ്മൻ ചാണ്ടിക്ക് ബ്രാംപ്ടണിൽ ചേർന്ന ഒ ഐ സി സി  ടോറന്റോയുടെ വിളിച്ചു ചേർത്ത യോഗം  അനുമോദനവും അഭിവാദ്യവും അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *