എഡ്‌മണ്ട്നിൽ (കാനഡ) സി എസ് ഐ കുടുംബങ്ങളുടെ പ്രഥമ കൂട്ടായ്മ നടത്തപ്പെട്ടു

എഡ്‌മണ്ടൻ: സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്ററും മധ്യകേരള മഹായിടവക ബിഷപ്പുമായ റൈറ്റ് റവ തോമസ് കെ ഉമ്മൻ തിരുമേനിയുടെ അനുമതിയോടും ആശിർവ്വാദത്തോടും കൂടെ എഡ്മൺന്റണിൽ താമസിച്ചു വരുന്ന സി എസ് ഐ സഭാ വിശ്വാസികൾ ആരാധനക്കും കൂട്ടായ്മക്കുമായി ഒന്നിച്ചുകൂടി വന്നു.
ഒക്ടോബർ 15 ആം തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് സ്റ്റോണി പ്ലെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ആംഗ്ലിക്കൻ ദൈവാലയത്തിൽ 18 കുടുംബങ്ങളിൽ നിന്നായി 58 ഓളം പേർ ആരാധനക്കും കൂട്ടായ്മക്കുമായി കൂടിവന്നു. ബിഷപ്പിന്റെ പ്രത്യേക നിർദ്ദേശാനുസരണം വിശുദ്ധ സംസർഗ ശുശ്രൂഷയ്ക്കു സി എസ് ഐ ചർച് ടോറോന്റോ വികാരി റവ ജോർജ് ജേക്കബ് നേതൃത്വം നൽകി. ആരാധനയെ തുടർന്നു സ്നേഹവിരുന്ന് നടത്തപ്പെട്ടു. തുടർന്നും സജീവമായ കൂടിവരവുകൾ സാധ്യമാക്കുന്നതിനായി ഏഴംഗ സമിതിയെ തിരഞ്ഞെടുത്തു. എല്ലാ ശനിയാഴ്ചയും തുടർന്നും കൂട്ടായ്‌മകൾ നടത്തുവാൻ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് മി സാം ജോൺ (1 780 604 6736), മി സുദീപ് അലക്സ് സാം (1 780 827 8151) എന്നിവരെ സമീപിക്കുക.
സാം ജോൺ
സുദീപ് അലക്സ് സാം

Leave a Reply

Your email address will not be published. Required fields are marked *