പൊതുമേഖല കമ്പനികളുടെ അവലോകന യോഗം ചേര്‍ന്നു

പൊതുമേഖല കമ്പനികളുടെ അവലോകന യോഗം ചേര്‍ന്നു
വ്യവസായ വകുപ്പിന്റെ കീഴിലുള്ള 42 പൊതു മേഖലാ കമ്പനികളുടെ പ്രവര്‍ത്തനം  സംബന്ധിച്ച്  വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍  അവലോകന യോഗം ചേര്‍ന്നു. 42 കമ്പനികളില്‍ നിലവില്‍ 32 ഓളം കമ്പനികള്‍ നഷ്ടത്തിലാണ്. കമ്പനികളുടെ വികസനം, വൈവിധ്യവത്ക്കരണം,മൂലധനം വര്‍ദ്ധിപ്പിക്കല്‍ , ആധുനികവത്ക്കരണം എന്നിവ ചര്‍ച്ചാവിഷയമായി. തൊഴിലവസരം സൃഷ്ടിക്കുന്നതിലുള്‍പ്പെടെയുള്ള ഒരു വികസനമാണ്  പരിഗണനയിലുള്ളത് മന്ത്രി യോഗത്തില്‍ പറഞ്ഞു. കഴിവുള്ള മാനേജ്മെന്റ്-തൊഴിലാളി സഹകരണത്തോടെയുള്ള പ്രവര്‍ത്തനവും, അതോടൊപ്പം തന്നെ സ്ഥാനങ്ങളുടെ ആധുനികവത്ക്കരണവും സ്ഥാപനങ്ങളുടെ പുരോഗതിയില്‍ മാറ്റം വരുത്താന്‍ കഴിയും എന്ന് യോഗം വിലയിരുത്തി.  യോഗത്തില്‍ വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റിയാബ് ചെയര്‍മാന്‍ ഡോ.സുകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *