കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ മൂന്നിന്

നൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള വേങ്ങര, പൊന്നാനി, പെരിന്തല്‍മണ്ണ (മലപ്പുറം ജില്ല) എന്നീ പരിശീലനകേന്ദ്രങ്ങളില്‍ ഒഴിവുള്ള ഓരോ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി.യും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയോ അതിന് മുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വേങ്ങര, പൊന്നാനി പരിശീലന കേന്ദ്രത്തിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ മൂന്നിന് രാവിലെ 11 മണിക്കും പെരിന്തല്‍മണ്ണ പരിശീലന കേന്ദ്രത്തിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ ഉച്ചയ്ക്ക് 12 മണിക്കും ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവന്‍ (നാലാം നില) തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *