പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്‍റെ പങ്ക് വ്യക്തo

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താന്‍റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ യു.എസ് ഇന്ത്യക്ക് കൈമാറി. ആക്രമണത്തിന്റെ ആസൂത്രണം നടന്നത് പാകിസ്താനിലാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണ് കൈമാറിയിരിക്കുന്നത്.

ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം എന്‍.ഐ.എ പരിഗണിക്കുന്നതിനിടെയാണ് പുതിയ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്നവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ ഐ.പി വിലാസങ്ങള്‍ പാകിസ്താനിലേതാണ്. ജയ്‌ഷെ മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കുന്ന അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്‌സൈറ്റിന്റെ ഐപി വിലാസവും പാക്കിസ്ഥാനിലേതാണ്.

ആക്രമണ സമയത്ത് അല്‍ റഹ്മത്ത് ട്രസ്റ്റിന്റെ വെബ്‌പേജ്, rangonoor.com, alqalamonline.com എന്നീ വെബ്‌സൈറ്റുകളിലാണ് അപ്‌ലോഡ് ചെയ്തത്
ഈ എല്ലാ വെബ്‌സൈറ്റുകളും ഐപി വിലാസങ്ങളും പാക്കിസ്ഥാനില്‍നിന്നുള്ളതാണെന്നും ഈ വെബ്‌സൈറ്റുകളിലെ അപ്‌ഡേഷനുകള്‍ പഠാന്‍കോട്ട് ആക്രമണത്തിന്റെ സമയത്തായിരുന്നെന്നും യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *