കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണ് എല്ലായിടത്തും,എല്ലാ മേഖലയിലും

കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണ് എല്ലായിടത്തും,എല്ലാ മേഖലയിലും …എങ്കിലും ചില സംശയങ്ങൾ ബാക്കി നില്കുന്നു…
1. ഇന്ത്യയിൽ മത ഭൂരിപക്ഷം ഹിന്ദുക്കളും,അതിൽ ഭൂരിപക്ഷവും സസ്യബുക്കുകളും ആണ്.അതുകൊണ്ട് തന്നെ ഇന്ത്യ ഭരിക്കുന്ന സർക്കാർ ബീഫ് നിരോധനം നടപ്പിലാക്കി.പക്ഷെ കേരള ജനത അത് അംഗീകരിക്കുന്നില്ല.എന്തുകൊണ്ട്?
2 . ശബരിമലയിൽ പ്രത്യേക പ്രായപരിധിയിൽ പെട്ട സ്ത്രീകളുടെ പ്രവേശനം വിശ്വാസത്തിന്റെയും,ആരാധനാ അനുഷ്ഠാനങ്ങളുടെ പേരിലും തുടക്കം മുതൽ തന്നെ തടയപ്പെട്ടിരിക്കുന്നു.ഇപ്പോൾ എല്ലാ സ്ത്രീകൾക്കും പ്രവേശനം വേണം എന്ന് കേരള സർക്കാർ,പുരോഗമന വാദികൾ ശഠിക്കുന്നത് എന്തുകൊണ്ട്?
3. മുസ്‌ലിം സമുദായത്തിന്റെ വിശ്വാസപ്രമാണങ്ങൾ അനുസരിച്ചു സ്ത്രീകൾ പരപുഷന് മുൻപിൽ മുഖവും,പാദവും,കണങ്കൈക്കു താഴെവരെയും മറയുന്ന വസ്ത്രം ധരിക്കണം എന്നും,ആൺ പെൺ വർഗ്ഗങ്ങൾ ഒരേ മുറിയിലോ,ഒരുമിച്ചോ,തോളോട് തോൾ ചേർന്നോ,മുന്നിലോ,പിന്നിലോ ആയി നിസ്കരിക്കരുത് എന്നും,പൊതു ചടങ്ങുകളിൽ,വിവാഹങ്ങളിൽ മറകൾക്കു അപ്പുറവും,ഇപ്പുറവും മാത്രമേ ഇരിക്കാവൂ എന്നും,നിഷ്കര്ഷിച്ചിരിക്കുന്നു.പുരോഗമന വാദികൾ,സർക്കാർ ഇതിനെ ചോദ്യം ചെയ്യാത്തതോ,മാറ്റം വേണം എന്ന് പറയാത്തതോ എന്ത് കൊണ്ട്?
4 . ക്രിസ്തീയ സഭകളിൽ റോമൻ കാത്തലിക് വിഭാഗത്തിലെ,പുരോഹിതന്മാർ വിവാഹം കഴിക്കാൻ പാടില്ല എന്ന നിയമം കാലോചിതമായി മാറ്റം വരുത്തണം,കന്യാസ്ത്രീകൾക്കും,മറ്റു സ്ത്രീകളുടേതുപോലെ സ്വാതന്ത്ര൦ വേണം എന്നും പുരോഗമനവാദികളും,സർക്കാരും ആവശ്യമുന്നയിക്കാത്തതു എന്ത് കൊണ്ട്?
5.പെൺവാണിഭം പെരുകുമ്പോഴും ആൾദൈവങ്ങളെ നിരോധിക്കണം എന്നുപേരായാണ് ഒരു മതവും,രാഷ്ട്രീയവും,സർക്കാരും, ധൈര്യപ്പെടാത്ത എന്ത് കൊണ്ട്?
കാലം മാറിയത് അനുഷ്ടാങ്ങളുടെ മേൽ കത്തിവച്ചുകൊണ്ടു തന്നെ വേണം എന്ന് ശഠിക്കുന്നവർ ഉത്തരം നൽകിയാൽ നന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *