മാധ്യമ പ്രവർത്തക രവീണ ഔലക്കിന്റെ മരണം ദുരൂഹതകൾ ബാക്കി.

  • മാധ്യമ പ്രവർത്തക രവീണ ഔലക്കിന്റെ മരണം ദുരൂഹതകൾ ബാക്കി.
  • കാലഘട്ടത്തിന്റെ മഹാ പാതയാണ് മാധ്യമ പ്രവർത്തകർ
  • നീതി നിഷേധം നടത്തുന്നവരെ വെളിച്ചത്തു കൊണ്ടുവരുന്നവർക്കു നീതി ഉറപ്പാക്കേണ്ടതുണ്ട്

ടൊറന്റോ:മാധ്യമ പ്രവർത്തക രവീണ ഔലക്കിന്റെമരണം ദുരൂഹതകൾ ഇനിയും ബാക്കി.കാനഡയിലെ പ്രമുഖ പത്രമായ ടൊറന്റോ സ്റ്റാർ ജീവനക്കാരിയും,ആഗോള പരിസ്ഥിതി റിപ്പോർട്ടിങ്ങിൽ പുരസ്‌കാര ജേതാവുമായ രവീണ ജൂൺ 2016 ലാണ് മരണമടഞ്ഞത്.പോലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം ആത്മഹത്യ ആയി സ്ഥിരീകരിച്ച മരണത്തിനു പിന്നിൽ വൻ ശക്തികളുടെ കൈകടത്തൽ ഉണ്ടെന്നുള്ള സംശയം വീണ്ടും ശക്തമായി നിലനിൽക്കുന്നു.

ഇൻഡോ – കനേഡിയൻ മാധ്യമ പ്രവർത്തകരുടെ ശൃഗലയിൽ സ്വതന്ത്രവും നീതിനിഷ്ഠവും ആയ രീതിയിൽ മാധ്യമ ധർമ്മം നടപ്പിലാക്കിയിരുന്നു രവീണ പരിസ്ഥിതി  സംരക്ഷണത്തിനു വേണ്ടി തന്റെ തൂലിക ചലിപ്പിച്ചിരുന്നു.രവീണയുടെ സഹപ്രവർത്തകരുടെ അഭിപ്രായം പോലും കാര്യമായി കണക്കിലെടുക്കാതെ ആണ് ദുരൂഹ മരണം ഒരു ആത്മഹത്യ ആയി വിധിഎഴുതിയിരിക്കുന്നത് .കൂടെ ജോലി ചെയ്തിരുന്ന മുതിർന്ന രണ്ടു മാധ്യമ പ്രവർത്തകരിൽ ഒരാളുടെ തസ്തിക മാറ്റവും,പിരിച്ചുവിടലും സംശയം ബാക്കി നിര്ത്തുന്നു.പത്രപ്രവർത്തക യൂണിയനുകൾ അന്യോഷണ വിഭാഗത്തിനും,സർക്കാരിനും രവീണയുടെ മരണം ആത്മഹത്യ പട്ടികയിൽ എഴുതി തള്ളാതെ വ്യക്തവും സത്യസന്ധവും ആയ രീതിയിൽ അന്യോഷിക്കണം എന്ന് പല ആവർത്തി ആവശ്യപ്പെട്ടു കഴിഞ്ഞു. വളരെ ഏറെ ബുദ്ധിമുട്ടുകളും,അപകട ഭീഷണികളും നേരിട്ടുകൊണ്ട് സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തുന്നവരെ ആക്രമിക്ക പ്പെടുകയും ,ദുരൂഹ സാഹചര്യത്തിൽ  മരണപ്പെടുകയും ചെയ്യുന്നത് ഭരണ ക്രമത്തിന്റെ വീഴ്ച്ചയാണെന്നു ചൂണ്ടിക്കാട്ടുന്നു.Raveena

സ്വതന്ത്രമായ ചിന്തകളും,എഴുത്തുകളും,പ്രതികരണ ശേഷിയും ,മാധ്യമ പ്രവർത്തകരുടെ ധർമ്മം മാത്രം ആണ് .ഇറാഖ് ,സിറിയ ,അഫ്‌ഗാനിസ്ഥാൻ ,ഫ്രാൻസ് എന്നീ

രാജ്യങ്ങളിൽ ജീവൻ പണയം വച്ച് മാധ്യമ പ്രവർത്തനം നടത്തുന്ന ഇന്ത്യൻ വംശജർ ആയ കാനഡക്കാരും,കാനഡയിലെ തന്നെ പ്രാധാന്യ മർഹിക്കുന്ന പല മേഖലകളിലും സ്വന്തം പേരുകൾ മാറ്റി,പലരീതിയിൽ ഉള്ള തൊഴിലാളിയാക്കളുടെ വേഷത്തിൽ ജീവൻ പണയം വച്ച് മാധ്യമ പ്രവർത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടുന്ന ചുമതല പത്ര മുതലാളിമാരിൽ,സർക്കാരിനും മാത്രമാണ്.ഇതുപോലുള്ള അനിഷ്ഠ  സംഭവങ്ങൾ ഇനിയും ഉണ്ടാകാതെ ഇരിക്കണമെങ്കിൽ പ്രത്യേക സമിതിയുടെ അന്യോഷണം രവീണയുടെ മരണത്തിൽ ആവശ്യമാണെന്നു കാനഡ പത്രപ്രവർത്തക അസോസിയേഷൻ ഊന്നി പറയുന്നു. മാറുന്ന കാലഘട്ടത്തിന്റെ മഹാ പാതയാണ് മാധ്യമ പ്രവർത്തകർ ,അവർ രാജ്യത്തിന്റെ അമൂല്യ സ്വത്തും.നീതി നിഷേധം നടത്തുന്നവരെ വെളിച്ചത്തു കൊണ്ടുവരുന്നവർക്കു നീതി ഉറപ്പാക്കേണ്ടതുണ്ട്.- ജയശങ്കർ പിള്ള

Leave a Reply

Your email address will not be published. Required fields are marked *