നോട്ടുകൾ അസാധു ആക്കിയത് ആർ ബി ഐ നിർദ്ദേശo അനുസരിച്ചു്

1000, 500 രൂപകളുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍തീരുമാനം ആര്‍.ബി.ഐയുടെ നിര്‍ദേശപ്രകാരമാണെന്ന് കേന്ദ്ര നിയമ, ഐ.ടി വകുപ്പ് രവിശങ്കര്‍ പ്രസാദ്.

ഈ നടപടിക്ക് മൂല്യമില്ലാതാക്കല്‍ എന്ന വാക്ക് ഉപയോഗിക്കുന്നത് തെറ്റാണെന്നും അങ്ങനെയല്ല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 1000, 500 നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയെ അഴിമതി രഹിതമാക്കല്‍ നമ്മുടെ ചുമതലയാണെന്നും രാജ്യം സത്യത്തിലേക്കും സുതാര്യതയിലേക്കും നീങ്ങുകയാണെന്നും രവിശങ്കര്‍ പറഞ്ഞു.

സബ്‌സിഡിയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കൂലിയും അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കിയതിലൂടെ 36000 കോടി രൂപ ലാഭിക്കാനായെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് രൂപ  നിരോധനം അല്ല മറി ച്ചു വ്യാജ നോട്ടുകളും,കള്ളാ പണവും തടയുന്നതിന് പഴയ 500 .1000 നോട്ടുകളുടെ അസാധു ആക്കൽ ആണ് നടന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബാങ്കുകളിൽ മാത്രമായി കോടിക്കണക്കിനു രൂപയുടെ നിക്ഷേപം ആണ് ഉണ്ടായിട്ടുള്ളത്.ഇത് ഓരോ വ്യക്തികളുടെ കൈയ്യിൽ കുമിഞ്ഞു കൂടിയിരുന്ന കറൻസി ആണ് ഇത് എന്നും,രൂപ വിനിമയം ചെയ്യപ്പെടുമ്പോൾ മാത്രമേ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇത്ര ഏറെ പണം അനാവശ്യമായി കൈയ്യിൽ സൂക്ഷിച്ചു കൊണ്ട് ലോക ബാങ്കിൽ നിന്നും വര്ഷങ്ങളോളം കടമെടുത്ത സർക്കാരുകൾ ആണ് ഇന്ത്യക്കുണ്ടായിരുന്നത്.ജനങ്ങൾക്കുള്ള താത്കാലിക ബുദ്ധിമുട്ടുകൾ സർക്കാർ മനസ്സിലാക്കുന്നു.എന്നാലത് വരാനിരിക്കുന്ന നല്ല കാലത്തിനു മുൻപുള്ള താത്കാലിക പ്രശ്നങ്ങൾ മാത്രം ആണ് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *