Rising Star – Angel Shivakumar

പ്രതിഭയുടെ മിന്നലൊളിയുമായ്‌ എയ്ഞ്ചൽ ശിവകുമാർ
പ്രതിഭാ വിലാസത്തിsൻറ മിന്നലൊളിയായി നമ്മെ അത്ഭുതപ്പെടുത്തുന്നു ഈ ബാലിക. എയ്ഞ്ചൽ ശിവകുമാർ ഷാർജയിലെ പ്രവാസി മാതാപിതാക്കളുടെ പിൻതുണ ഒന്നുകൊണ്ടു മാത്രം കലാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു ഈ കുട്ടി. ഇതിനോടകം മുന്നൂറിലേറെ വേദികളിൽ ഈ കുരുന്നു പ്രതിഭ തsൻറ അത്ഭുത പ്രകടനങ്ങൾ കാഴ്ച്ച വച്ചു കഴിഞ്ഞു. ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലും അഭിനയത്തിലും മികവു തെളിയിക്കുന്ന എയ്ഞ്ചൽ ഏതൊരു പ്രവാസി മലയാളിക്കും മാതൃകയും പ്രചോദനവുമാണ്.
ഷാർജയിൽ ജനിച്ച എയ്ഞ്ചൽ അഞ്ചാം വയസ്സ് മുതൽ സംഗീതവും നൃത്തവും ശാസ്ത്രീയമായി അഭ്യസിച്ചു തുടങ്ങി. ഷാർജയിലെ എമിറേറ്റ് നാഷണൽ സ്കൂൾ വിദ്യാർഥിനിയായ ഈ കുട്ടി ഇന്നു ദുബായിലും ഷാർജയിലുമായി മുന്നൂറിലധികം വേദികളിൽ സോളോ പെർഫോർമൻസ് നടത്തി കഴിഞ്ഞു. ലുലുവിsൻറ “ഇൻക്രെഡിബിൾ ഇന്ത്യ” പരിപാടിയുടെ ഭാഗമായി വേദിയിൽ ഒട്ടേറെ പ്രകടനങ്ങൾ നടത്തുവാൻ ഇവൾക്കു കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിsൻറ ഉച്ചാരണ മാധുരിയും ശബ്ദസൗന്ദര്യവും നിലനിർത്താൻ കഴിയുന്നു എന്നത് ഈ കുരുന്നു പ്രതിഭയെ പ്രവാസി ലോകത്ത് ശ്രദ്ധേയയാക്കുന്നു. ഇക്കാര്യത്തിൽ എയ്ഞ്ചലിsൻറ മാതാപിതാക്കളായ സരിതാ ശിവകുമാറും ശിവകുമാറും നൽകുന്ന കരുതൽ മാതൃകാപരമാണ്. ഗുരു ശ്രീ പാലക്കാട്‌ കെ . ബി . വിജയകുമാറും കലാക്ഷേത്ര സഹദേവനുമാണ് എയ്ഞ്ചലിsൻറ പ്രധാന ഗുരുക്കന്മാർ. ചെറുപ്പത്തിൽതന്നെ കീ ബോഡിലും ഇവൾ പരിശീലനം തുടങ്ങിയിട്ടുണ്ട്. അനുദിന ജീവിതത്തിലെ തിരക്കുകൾക്കിടയിലും U.A.E. മലയാളികൾ ഇന്ത്യൻ സംഗീതത്തിനും കലയ്ക്കും നൽകുന്ന പ്രാധാന്യം ഒന്നു കൊണ്ടു മാത്രമാണ് ഈ പതിനാലുകാരിക്ക് ഒട്ടേറെ കലാവേധികളിൽ തsൻറ ബഹുമുഖ പ്രതിഭയുടെ മാറ്റുരയ്ക്കാൻ കഴിഞ്ഞതും. ശാസ്ത്രീയമായി കർണാട്ടിക് സംഗീതവും അഭ്യസിക്കുന്ന ഈ കുട്ടി ഒരു ഹോബി എന്നതിനേക്കാൾ ഗൗരവമുള്ള ഒന്നായാണ് തsൻറ കലാസപര്യയെ കാണുന്നതെന്ന് പിതാവ് ശിവകുമാർ
പറയുന്നു. 2014 ൽ കർണാട്ടിക്ക് സംഗീതത്തിനു മാത്രമായുള്ള ‘സംഗീത സാമ്രാട്ട് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ രണ്ടു പുരസ്കാരങ്ങൾ എയ്ഞ്ചൽ നേടി. ആ വേദിയിൽ അതുല്യ സംഗീത പ്രതിഭകളായ ശ്രീ ബാല മുരളി കൃഷ്ണയും ശ്രീ അരുണാ ശ്രീറാമും മുഖ്യ അതിഥികൾ ആയിരുന്നുവെന്നത് എയ്ഞ്ചൽ അഭിമാനത്തോടെ ഓർക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നവരാത്രിമണ്ഡപ സംഗീതോസ്തവത്തിൽ കച്ചേരി അവതരിപ്പിച്ചു.

U.A.E.യിലെ നിരവധി വേദികളിൽ തsൻറ സംഗീതാർച്ചന നടത്തുവാൻ എയ്ഞ്ചലിനു കഴിഞ്ഞിട്ടുണ്ട്. സംഗീതത്തിനും നൃത്തത്തിനുമൊപ്പം അഭിനയത്തിലും കോറിയോ ഗ്രാഫിയിലും തൽപരയാണ് എയ്ഞ്ചൽ .
കൂടുതൽ നേട്ടങ്ങളും അവസരങ്ങളും തേടുന്ന ഈ പ്രതിഭ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഷാർജയിലെ ഒട്ടേറെ റ്റി.വി. ഷോകളിലും അവാഡ് നിശയിലും പ്രകടനം കാഴ്ച വയ്ക്കാൻ ഇതിനകം കഴിഞ്ഞിട്ടുമുണ്ട്. എയ്ഞ്ചൽ ആലപിച്ച ഡിവോഷണൽ മലയാളം ആൽബം – ‘മൂകാംബിക ദേവി’ ഉടൻ പുറത്തിറങ്ങും. സ്വന്തം സ്കൂളിലെ ബെസ്റ്റ് ആക്ടർ കൂടിയായ എയ്ഞ്ചൽ നാടകത്തിലും അതിലൂടെ അഭിനയ മേഖലയിലും തsൻറ സർഗവൈഭവം തെളിയിക്കുകയാണിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *