സ്ത്രീയെ കൊണ്ട് നിർബന്ധിച്ച് ഇഷ്ടമാണെന്ന് പറയിക്കാൻ പാടില്ല- സുപ്രീംകോടതി

പ്രണയ വാരം
ഒരു സ്ത്രീയെ കൊണ്ട് നിർബന്ധിച്ച് ഇഷ്ടമാണെന്ന് പറയിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. ഒരു സ്ത്രീക്ക് ഒരാളെ പ്രണയിക്കാനും പ്രണയിക്കാതിരിക്കാനുമുള്ള സ്വാതന്ത്യമുണ്ട്. ആരെയെങ്കിലും പ്രണയിക്കണമെന്ന് അവരോട് നിര്‍ബന്ധം കാണിക്കാൻ ആര്‍ക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രണയത്തിന്റെ ആശയമെന്ന് പറയുന്നത് തന്നെ ഇതാണ്. അത് പുരുഷന്‍ അത് അംഗീകരിക്കുകയും ചെയ്യണമെന്ന് കോടതി പറഞ്ഞു.

എന്തു കൊണ്ട് ഒരു സ്ത്രീക്ക് രാജ്യത്ത് സമാധാനമായി ജീവിച്ചു കൂടാ എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും പ്രേമിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തതതിന്റെ ഫലമായി ആത്മഹത്യ ശ്രമം നടത്തുകയും ചെയ്ത ഒരു കേസ് പരിഗണിക്കവേ ആയിരുന്നു സുപ്രീം കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.

സ്ത്രീകളുടെ സ്വതന്ത്രമായി തീരുമാനത്തെ മറികന്ന് ഒരാള്‍ക്കും ആരെയെങ്കിലും പ്രേമിക്കണമെന്ന് ഒരാള്‍ക്കും ഒരു സ്ത്രീയോട് നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി വക്തമാക്കി. ജസ്റ്റിസ് എഎം ഖാന്‍വില്‍കാര്‍, എംഎം ശന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ നിരീക്ഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *