നടന്‍ സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു.

കൊച്ചി: താരസംഘടനായ അമ്മയില്‍ പുകച്ചിലുണ്ടാക്കി സിനിമാ നടന്‍ മോഹന്‍ലാലിന്റെ പത്തനാപുരം സന്ദര്‍ശനം. ഇതില്‍ പ്രതിഷേധിച്ച് നടന്‍ സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചു. താരങ്ങള്‍ പരസ്പരം മത്സരിക്കുന്ന ഘട്ടംവന്നാല്‍ അമ്മ ആരുടെയും പക്ഷം പിടിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് അംഗീകരിക്കാതെയാണ് മോഹന്‍ലാന്‍ പത്തനാപുരത്തെത്തിയതെന്നു സലിം കുമാര്‍ പറഞ്ഞു.

ഇന്നലെയാണ് പത്തനാപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.ബി ഗണേഷ് കുമാറിന്റെ പ്രചാരണ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജഗദീഷും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഭീമന്‍ രഘുവുമാണ് ഇവിടെ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *