യുവ സമൂഹത്തിനു അതിന്റെ ജീവശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്

കബളിക്കപ്പെട്ട ഒരു യുവ സമൂഹത്തിനു അതിന്റെ ജീവശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്.പണ്ട് യൂറോപ്പിലും,ഓസ്‌ട്രേലിയയിലും അവർ ഒരു നിര സൃഷ്ടിച്ചു.ഇന്ന് കാനഡയിലെ ഭരണ ക്രമങ്ങളിൽ അവർ മിന്നാമിനുങ്ങുകൾ പോലെ പറന്നടുത്തു.എനിക്കോ നിങ്ങൾക്കോ പരിഹരിക്കാൻ കഴിയാത്ത പ്രതി സന്ധി ഘട്ടത്തഗിലൂടെ ആണ് ഇവിടുത്തെ അന്താരാഷ്‌ട്ര വിദ്യാർത്ഥി സമൂഹം കടന്നു പോകുന്നത്.തുറന്നവാതിലുകളിൽ പതിയിരിക്കുന്ന ചതിക്കുഴികൾ ഒരുക്കിയത് വമ്പൻ വ്യവസായ രാഷ്ട്രീയ പ്രമുഖർ തന്നെ.അതിൽ പങ്കാളികൾ ആയ മലയാളികൾ ഇന്ന് ചില സാംസ്കാരിക സങ്കടനകൾ നായകത്വവും വഹിക്കുന്നു.കഴിഞ്ഞ പത്തു വർഷത്തിൽ ഏറെ ആയി ഇത് തുടരുകയും ചെയ്യുന്നു.നാം സാധാരണ മനുഷ്യർക്ക് കഴിയുന്ന ഒന്നുണ്ട് സഹായിച്ചില്ല എങ്കിലും ഉപദ്രവിക്കാതിരിക്കുക.അവരുടെ സ്വപ്‌നങ്ങൾ പാഴാക്കാതെ ഇരിക്കട്ടെ .പുതിയ ഒരു രാജ്യത്തെ പുതിയ വ്യവസ്ഥിതികളോട് പൊരുത്തപ്പെടുമ്പോൾ വരിൽ പലർക്കും അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെട്ടതും,നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതും,മലയാളം മുറുകെ പിടിക്കുന്ന മൂല്യങ്ങൾ മാത്രമാണ്.വിദേശത്തേക്ക് കുട്ടികളെ അയക്കുന്ന മാതാപിതാക്കൾ അറിയുക.ഇത് പാശ്ചാത്യ സംസ്കാരത്തിന്റെ നെറുകയിൽ നിൽക്കുന്ന രാജ്യം ആണ്.വ്യക്തി സ്വാതന്ത്രത്തിന് മാത്രം മുൻ‌തൂക്കം നൽകുന്ന രാജ്യം.നമ്മുടെ കുട്ടികൾ നൂല് പൊട്ടിയ പട്ടമായി പറക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ജാഗ്രത.

Leave a Reply

Your email address will not be published. Required fields are marked *