കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി നിർണ്ണായക ഘടകം ആകുമോ?

കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി നിർണ്ണായക ഘടകം ആകുമോ?

കേരള ജനത കാത്തിരുന്ന സോളാർ കമ്മീഷൻ റിപ്പോർട് റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ജി. ശിവരാജന്‍ ഇന്ന് കേരള സർക്കാരിന് സമർപ്പിക്കുക ഉണ്ടായി.കംമീഷൻ അന്യോഷണത്തിനു കൂടുതൽ സമയം ആവശ്യപ്പെട്ടു എങ്കിലും അത് നൽകാതെ വളരെ അടിയന്തിരമായി റിപ്പോർട്ട് സർക്കാർ ആവശ്യപ്പെടുക ആയിരുന്നു.മുഖ്യമന്ത്രി റിപ്പോർട് കൈപ്പറ്റി പഠിച്ചതിനു ശേഷം വിശദാ൦ശങ്ങൾ അറിയിക്കും എന്ന് കംമീഷൻ പറയുന്നു.
കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സ്ഥിതികളുടെ ഗതി മാറ്റുന്ന ഒന്നായിരിക്കും ഈ റിപ്പോർട്ട്.അതിൽ ശ്രീ ഉമ്മൻ ചാണ്ടി നിർണ്ണയ ഘടകവും ആയിരിക്കും.
നാല് വാള്യങ്ങളിൽ ആയുള്ള റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തു വരുമ്പോൾ ഉമ്മൻ ചാണ്ടിയുടെ ആഫീസിനു വീഴ്ച പാട്ടി എന്നും.നിലവിലുള്ള നിയമങ്ങൾ ഇതുപോലുള്ള അഴിമതികൾ തടയാൻ പര്യാപ്തം അല്ല എന്നും പറയുന്നു.
കമ്മീഷൻ ഉമ്മൻ ചാണ്ടിക്ക് ക്ളീൻ ചിറ്റ് ആണ് കൊടുത്തിരിക്കുന്നത് എങ്കിൽ കേരളത്തിലെ കരുണാകരന് ശേഷം ഉള്ള ശക്തനായ നേതാവായി ഉമ്മ്മൻ ചാണ്ടി തിരിച്ചു വരും എന്ന് മാത്രം ആല്ല,പിണറായി സർക്കാരിന്റെയും,രമേശ്,സുധാകരൻ പക്ഷത്തിന്റെയും അവസാന ആണിക്കല്ല് ആകുകയും ചെയ്യും.
കഴിഞ്ഞ ഭരണത്തെ പിടിച്ചുലച്ചു താഴെ ഇറക്കിയ ഏക സംഭവം സോളാർ അപവാദം ആയിരുന്നു.ഇടതു പക്ഷത്തിനു പ്രതീക്ഷിച്ചതിലും അധികം വിജയം നൽകിയതും ഇത് തന്നെ.സുധാകരനെ സുതാര്യൻ ആക്കിയായതും,രമേശിന്റെ ശബ്ദം ഉയർത്തിയതും ഈ ആരോപണം തന്നെ.
തോമസ് ചാണ്ടിയുടെ പേരിൽ ഉള്ള ആരോപണങ്ങളിൽ ഒട്ടി നിൽക്കുന്ന ഇടതു പക്ഷത്തിനു ഈ ക്ളീൻ ചിറ്റ് തിരിച്ചടി ആകും.വേങ്ങര തിരഞ്ഞെടുപ്പിലെ പ്രധാന ആയുധവും ഇത് തന്നെ ആകും.
ഉമ്മൻ ചാണ്ടി കുറ്റക്കാരൻ ആയിട്ടാണ് റിപ്പോർട്ടിൽ ഉള്ളത് എങ്കിൽ ഇടത്തിനും,ബി ജെ പി യ്ക്കും ഗുണം ചെയ്യുന്ന ഒന്നായിരിക്കും അത്.ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തിരോധാനം ആയിരിക്കും നമുക്ക് കാണുവാൻ കഴിയും.രമേശ് എന്ന പ്രതിപക്ഷ നേതാവ് ഭാവി മുഖ്യ മന്ത്രി സ്ഥാനാർത്ഥിയും,തോമസ് ചാണ്ടി ഉൾപ്പെടുന്ന ഇടതു മന്ത്രി സഭയുടെ വിജയവും ആയിരിക്കും കാണുവാൻ കഴിയുക.
എന്തായാലും , വേങ്ങര തിരഞ്ഞെടുപ്പും,തോമസ് ചാണ്ടി അഴിമതിയും,രമേശിന്റെയും,സുധാകരന്റെയും സ്വപനവും,ഉമ്മൻ ചാണ്ടിയുടെ ഉയർച്ചയും താഴ്ചയും എല്ലാം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നു,ജന സമ്പർക്കത്തിലൂടെ ജന സമ്മതനായ ശക്തനായ നേതാവ് ഉമ്മൻ ചാണ്ടി എന്ന വ്യക്തിയിൽ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *