ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം.

ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം.
അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനില്‍ (TX Gateway Church Austin, 7104 McNeil Dr, Austin, TX 78729) ഇന്നലെ നിറഞ്ഞ സദസില്‍ നടന്ന ഷോ അക്ഷരാത്ഥത്തില്‍ ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയ ഷോ ആയിരുന്നു നടന്നത്. മലയാളത്തിന്റെ ന്യൂ ജെന്‍ ഹാസ്യ സാമ്രാട്ടുകളായ ദിലീപ്പ്, നാദിര്‍ഷ, പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട സ്കിറ്റുകളെല്ലാം പുതിയ വിഷയങ്ങള്‍ അടങ്ങിയതായിരുന്നു. കാവ്യാമാധവന്‍, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയെല്ലാം കാണികളുടെ മനം കവര്‍ന്നു. റിമി ടോമിയും സംഘവും അവതരിപ്പിച്ച ഗാനങ്ങള്‍ എല്ലാം കാണികളുടെ മനം കവര്‍ന്നു.

ഓസ്റ്റിനില്‍ നടന്ന ഷോ വാന്‍ വിജയമാക്കുവാന്‍ സാധിച്ച എല്ലാവര്‍ക്കും ദിലീപും, നാദിര്‍ഷയും, ഓസ്റ്റിന്‍ ഷോ ഓര്‍ഗനൈസര്‍ ഡോക്ടര്‍ അനീഷ് , യു ജി എം എന്റര്‍െ്രെടനേഴ്‌സും നന്ദി അറിയിച്ചു. തുടര്‍ന്നും നടക്കുന്ന എല്ലാ ഷോയ്ക്കും എല്ലാ മലയാളികളുടെയും സഹകരണവും, പ്രോത്സാഹനവും ഉണ്ടാകണമെന്ന് ദിലീപ് അഭ്യര്‍ത്ഥിച്ചു.

മിക്കവാറും ഷോകള്‍ എല്ലാം കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി നടത്തപ്പെടുന്നതാണ്. അതുകൊണ്ടു തന്നെ ഷോ വിജയിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. അതിനായി എല്ലാ വേദികളിലും അവതരണത്തില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ഷോ ഡയറക്ടര്‍ നാദിര്‍ഷ പറഞ്ഞു.

ഒരു ഷോ അമേരിക്കയില്‍ എത്തിക്കുക എന്നതിന് പിന്നില്‍ ഒരു വര്ഷത്തെ അധ്വാനം ഉണ്ട്. സാങ്കേതിക വിദ്യ സമ്പുഷ്ടമായ ഈ കാലഘട്ടത്തതില്‍ അതിനനുസരിച്ചു ഒരു ഷോ കൊണ്ടുവരുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവയെല്ലാം ഭംഗിയായി നിര്‍വഹിച്ചു ദിലീപ് ഷോയുടെ ആദ്യ അവതരണം ഏറ്റവും മനോഹരമാക്കി മാറ്റുവാന്‍ സഹായിച്ച എല്ലാ മലയാളി കുടുംബങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതെയി യു ജി എം എന്റര്‍െ്രെടനഴ്‌സ് ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു.

ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് ,കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ഷോ ഇനിയും പതിനഞ്ചു വേദികളില്‍ അമേരിക്കയിലും കാനഡയിലുമായി നടക്കും. ജയറാം ഷോ 2015 നുശേഷം യുജിഎം എന്‍റര്‍ടൈന്‍മെന്‍റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമാണ് ദിലീപ് ഷോ.

Leave a Reply

Your email address will not be published. Required fields are marked *