ഫാ. ടോം ഉഴുന്നാലില്‍ മൂന്നിനു തലസ്ഥാനത്തെത്തും. 

തിരുവനന്തപുരം : യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ മൂന്നിനു തലസ്ഥാനത്തെത്തും.

മുഖ്യമന്ത്രി പിണറായി വിജയനെയും സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയെയും സന്ദര്‍ശിക്കും.

വൈകിട്ട് അഞ്ചിനു നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററിലെ ചടങ്ങില്‍ കേരള ജനതയുടെ ആദരം ഫാ. ടോമിനു നല്‍കും.

യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ക്ലീമീസ് കാതോലിക്കാ ബാവാ, മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, പാളയം ഇമാം സുഹൈബ് മൗലവി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവര്‍ പ്രസംഗിക്കും

Leave a Reply

Your email address will not be published. Required fields are marked *