രാവിലെ വിളിച്ചുണർത്താൻ വൈകിയതിന് ഭാര്യയെ മൊഴിചൊല്ലി.

രാവിലെ വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഉത്തര്‍പ്രദേശില്‍ ഭാര്യയെ മൊഴി ചൊല്ലി. റാം പൂരിലെ അസിംനഗര്‍ സ്വദേശി ഖ്വാഷിം ആണ് വിളിച്ചുണര്‍ത്താന്‍ വൈകിയെന്ന കാരണം പറഞ്ഞ് ഭാര്യ ഗുല്‍ അഫ്ഷാനെ മുത്തലാഖ് ചൊല്ലിയത്.

മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖിനെ ചൊല്ലി നിരവധി പ്രശ്നങ്ങള്‍ രാജ്യത്ത് ഉടലെടുത്തിരുന്നു.
മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് സംഭവം. ഭാര്യ കൂടുതല്‍ ഉറങ്ങിപോയെന്നും ഇതിനാലാണ് താന്‍ വൈകി എഴുന്നേല്‍ക്കേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു തലാഖ് ചൊല്ലിയത്.

നാല് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.വിവാഹം കഴിഞ്ഞതുമുതല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഗുല്‍ അഫ്ഷാന്‍ പറയുന്നു. മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് വ്യാഴാഴ്ച ലോക്‌സഭയില്‍ പാസ്സാക്കി. ബിൽ പാസാക്കുന്നതിന് ദിവസം മുൻപാണ് സംഭവം.

ബില്ലിനെ എതിർത്ത് സഭയിൽ സംസാരിച്ചവർ ഇതുപോലുള്ള പ്രശ്നങ്ങൾ കൃത്യമായി പഠിച്ചിട്ടില്ല എന്ന് വേണം കരുതാൻ.

Leave a Reply

Your email address will not be published. Required fields are marked *