ആദ്യ ഡ്രൈവറില്ലാ തീവണ്ടി ഡൽഹി മെട്രോ പരീക്ഷണ ഓട്ടം നടത്തി

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ തീവണ്ടി ഡൽഹിയിൽ പരീക്ഷണ ഓട്ടം നടത്തി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡൽഹി മെട്രോയുടെ പുതിയ വഴിത്തിരിവാകുന്ന പരീക്ഷണ ഓട്ടം നടത്തിയത്.

ഡൽഹിയിൽ മുകുന്ദ്‌പൂർ ഡിപ്പോ മുതൽ മജിൽസ് പാർക്ക് വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ തീവണ്ടിയോടിയെത്തിയത്. പരമാവധി വേഗത 37 മുതൽ 38 കിലോമീറ്റർ വരെയാകും.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്നാണ് ഡ്രൈവറില്ലാമെട്രോയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *