ദേവ ശിൽപികൾക്ക് കാനഡയിൽ കടുത്ത പീഡനം.

ടൊറന്റോ:ടോറന്റോയിലെ പ്രശസ്ത ദേവീ ക്ഷേത്രമായ(തമിഴ് ) ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിൽ തമിഴ്നാട് സ്വദേശികളായ ശില്പികൾക്കു കടുത്ത പീഡനം നേരിട്ടതായി പരാതി ഉയർന്നിരിക്കുന്നു.കാനഡയിലെ പ്രമുഖ മാധ്യമം ആയ സി ബിസി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുഖ്യ ശിൽപികൾ ആയ ശേഖർ കുരുസ്വാമിയും,സുധാകർ മണിയും മനസ്സ് തുറന്നത്.ക്ഷേത്ര മതിലുകളിലും,കവാടങ്ങളിലും,ദേവീ ദേവന്മാരുടെയും,പുരാണ സങ്കൽപ്പങ്ങളുടെയും പ്രതിമകൾ കൊത്തുന്ന ശില്പികളെ കൂടുതൽ സമയം തൊഴിൽ ചെയ്യിക്കുകയും ,വേതനവും,വിശ്രമ സമയവും,കൃത്യവും നിയമപരമായ രീതിയിൽ നൽകാതെയും ,ശുചിത്യമുള്ള ഭക്ഷണo നൽകാതെയും,കൊടും തണുപ്പിൽ താപനില നിലനിർത്താത്ത വൃത്തി ഹീനമായ മുറികളിൽ താമസവും നൽകി എന്നാണ് പരാതിയിൽ പറയുന്നത്.കെട്ടിടത്തിന്റെ നിലവറയിൽ തടവ് പുള്ളികളെ പോലെ ആണ് ഈ മനുഷ്യർ ദിനങ്ങൾ തള്ളി നീക്കിയത്
പന്ത്രണ്ടു ദശലക്ഷം ഡോളറിന്റെ പുനരുദ്ധാരണ,നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇവരെ ഇന്ത്യയിൽ നിന്നും താത്കാലിക തൊഴിൽ വിസകളിൽ ആണ് നിയമിച്ചിരിക്കുന്നത്.ആംഗലേയ ഭാഷയുമായി യാതൊരു വിധ പരിചയവും ഇല്ലാത്ത ഇവർ ചൂണ്ടി കാണിച്ച പേപ്പറുകളും,സ്ഥലങ്ങളിലും ഒപ്പിട്ടു നൽകിയതാണ് എന്ന് കുരുസ്വാമി പറഞ്ഞു.കരാർ പ്രകാരമുള്ള ഒരു വേതന വ്യവസ്ഥകളോ,മറ്റു നിയമങ്ങളോ ഇവർക്കു ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല പൗരോഹത്യം തൊഴിലാക്കിയ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ഇവരോട് മൃഗ തുല്യമായാണ് പെരുമാറിയത് എന്നും വ്യക്തമായിട്ടുണ്ട്.കരാറുകളിൽ പറയുന്ന തിയതിയ്ക്കു മുൻപേ ഇവരെ തിരികെ നാട് കടത്തുവാനുള്ള ശ്രമങ്ങൾ വരുന്നതായി തമിഴ് വർക്കേഴ്സ് നെറ്റവർക്ക് അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശങ്ങൾക്കും,തുല്യതയ്ക്കും,തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകുന്ന കാനഡയിലെ എല്ലാ നിയമ വ്യവസ്ഥകളുടെയും ലംഘനം ആണ് നടന്നിട്ടുള്ളത്.

കൈയ്യഴിഞ്ഞ സംഭാവനകളും,സർക്കാർ ഗ്രാന്റുകളും ലഭിക്കുന്ന ഇതുപോലുള്ള ആരാധനാലയങ്ങളിൽ അഴിമതിയും,മനുഷ്യാവകാശ ലംഘനവും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമല്ല.ദേവ പ്രീതി നടത്തുന്നവർ തന്നെ നീതി നിഷേധം നടത്തുന്നത് ഒറ്റപ്പെട്ട സംഭവം അല്ല എന്നും ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, സേവന വേതന വ്യവസ്ഥാലംഘനം നിയമപരമായി നേരിടണം എന്നും തമിഴ് വർക്കേഴ്സ് നെറ്റ് വർക്ക്‌ ആവശ്യപ്പെട്ടു.ഇവർക്ക് നീതി ലഭ്യമാക്കുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *