കനേഡിയൻ കാത്തലിക് സ്കൂൾ ബോർഡ് ഡയറക്റ്റർ “ശ്രീ.തോമസ്‌ കെ തോമസിനെ” മാറ്റൊലി മാഗസിൻ ആദരിച്ചു.

കാനഡ :കാനഡയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും കനേഡിയൻ കാത്തലിക് സ്കൂൾ ബോർഡ് ഡയറക്റ്റർ “ശ്രീ.തോമസ്‌ കെ തോമസിനെ” മാറ്റൊലി മാഗസിൻ പൊന്നാട അണിയിച്ച് ആദരിച്ചു.

മെയ് 08 ന് മിസ്സിസ്സാഗ മീറ്റിംഗ് പ്ലേസിൽ  വച്ച് നടത്തിയ പ്രത്യേക ചടങ്ങിൽ ആണ് അദ്ധേഹത്തെ ആദരിച്ചത്. ജോൺ ഇളമത,റെജി സുരേന്ദ്രൻ ,സുരേഷ് നെല്ലിക്കോട്,സൂസാൻ വർഗീസ്‌ ,മറ്റു പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവര് സംബന്ധിച്ചു .മാറ്റൊലിക്ക് വേണ്ടി ഇൻഡോ കനേഡിയൻ പ്രസ് ക്ലബ് മീഡിയ ഡയരക്ട്ടർ  ഡോ.അമിത മുണ്ടൻ ചിറ പൊന്നാട അണിയിച്ചു .സൂസൻ വറുഗീസ് ആശംസയും ലൗലി നന്ദിയും അറിയിച്ചു .

കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി മാഗസിനും ,കുഞ്ഞാറ്റ കുട്ടികളുടെ മാഗസിൻ ,പത്രം എന്നിവ മലയാളിക്കും ,മലയാള ഭാഷക്കും നല്കുന്ന സേവനത്തെ ശ്രീ.തോമസ്‌ പ്രശംസക്കുകയും ,എല്ലാവിധ ഭാവുകങ്ങൾ നേരുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *