രജനികാന്ത് രാഷ്ട്രീയ രംഗപ്രവേശം ചെയ്തു

ചെന്നൈ : രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജനീകാന്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുണ്ടാക്കി എല്ലാ സീറ്റിലും മത്സരിക്കുമെന്നും രജനീകാന്ത് കോടമ്പാക്കത്ത് അറിയിച്ചു.

ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ച്ചയുടെ അവസാന ദിവസമായ ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ ആരാധകർക്കൊപ്പം രജനി കൂടിക്കാഴ്ച നടത്തിയിരുന്നു.

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി വർഷങ്ങളായി ചർച്ചകൾ നടന്നിരുന്നു . എന്നാൽ ജയലളിതയുടെ മരണശേഷമാണ് ശക്തമായ അഭ്യൂഹങ്ങൾ ഉയർന്നത് . അപ്പോഴൊക്കെയും സമയമാകുമ്പോൾ നിലപാട് പ്രഖ്യാപിക്കുമെന്നായിരുന്നു തമിഴകത്തിന്റെ മന്നൻ പറഞ്ഞിരുന്നത് .

ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിടനൽകി രജനി തന്റെ നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *