ട്വിറ്ററില്‍ ഇനി അല്‍പ്പം നീളമുള്ള ചിന്തകളും പങ്കുവെക്കാം

സന്ദേശങ്ങള്‍ക്കും പങ്കുവെക്കലുകള്‍ക്കും ഇനി അക്ഷരപരിധിയില്ല.. അതെ ട്വിറ്ററില്‍ ഇനി അല്‍പ്പം നീളമുള്ള ചിന്തകളും പങ്കുവെക്കാം. കാരണം ട്വിറ്റര്‍ അതിന്റെ 140 അക്ഷര പരിധി ഒഴിവാക്കുന്നു. ഇതു കൂടാതെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പുതിയ മാറ്റങ്ങള്‍ അടുത്ത മാസത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതായത് ട്വിറ്റര്‍ പൂര്‍ണമായും ഒരു മാറ്റത്തിനൊരുങ്ങുകയാണ് എന്നു സാരം.

ട്വിറ്റര്‍ അതിന്റെ അക്ഷരപരിധി ഒഴിവാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഏതായാലും വാക്കു പാലിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഇപ്പോള്‍.ട്വിറ്ററിനെ കൂടുതല്‍ ജനകീയമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ് സൈറ്റുകളുടെ വളര്‍ച്ചയാണ് ട്വിറ്ററിനെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് എന്നു വേണമെങ്കില്‍ പറയാം. നിങ്ങളുടെ ട്വീറ്റ് വീണ്ടും മറ്റുള്ളവര്‍ കാണണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇനി മുതല്‍ നിങ്ങള്‍ക്ക അത് റീട്വീറ്റ് ചെയ്യാനും സാധിക്കും. അതു കൂടാതെ അതില്‍ വീണ്ടുമെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ അതുമാകാം. ഇതു കൂടാതെ @ ചിഹ്നം ഉപയോഗിക്കുമ്പോഴുള്ള മാറ്റങ്ങളും ശ്രദ്ധേയമാണ്. ഏതായാലും ട്വിറ്ററിന്റെ ഈ മാറ്റങ്ങള്‍ അതിന് കൂടുതല്‍ ജനപ്രീതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *