ആരാണ് വേങ്ങരയിലെ യഥാർത്ഥ വിജയി?

ആരാണ് വേങ്ങരയിലെ യഥാർത്ഥ വിജയി?
കേരളത്തിലെയും,പഞാബിലെയും രണ്ടു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് കോലാഹലങ്ങൾ അവസാനിച്ചു കഴിഞ്ഞു.ചേരി തിരിഞ്ഞു മാധ്യമങ്ങൾ അടക്കം ഉള്ളവർ പോരിനിറങ്ങി.സമകാലിക സാമൂഹിക പ്രശ്നങ്ങൾ,സാമ്പത്തീക മാറ്റങ്ങൾ,വികസനം എല്ലാം ചർച്ചചെയ്യപ്പെട്ട തെരഞ്ഞെടുപ്പ്.കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിനെയും ,കേരളം ഭരിക്കുന്ന എൽ ഡി എഫ് സർക്കാരിനെയും ഒരു പോലെ വിലയിരുത്തപ്പെട്ട സമയം.
കേരളത്തിൽ ബി ജെ പി ചുവപ്പു ഭീകരതക്കെതിരെ ജന രക്ഷാ മാർച്ചു നടത്തി,രാഷ്ട്രീയ പാർട്ടികൾ കേരള ജനതയോട് ഭരണത്തിന്റെ വീഴ്ചകൾ എടുത്തു പറയുമ്പോൾ മോഡി സർക്കാരിന്റെ ഗുണങ്ങൾ പാടി പുകഴ്ത്താനും മറന്നില്ല.ഇവയൊന്നും ഭരിക്കുന്ന സർക്കാരുകൾക്ക് ഗുണമോ,ദോഷമോ ചെയ്യുന്ന ഒരു ഫലവും കൈവരിച്ചില്ല എന്ന് മാത്രം അല്ല കേരളത്തിൽ മറഞ്ഞിരിക്കുന്ന ചില അലിഖിത സന്ധികളെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടി.
കേരളത്തിലെയും,കേന്ദ്രത്തിലെയും അഴിമതികൾ,സ്വജന പക്ഷപാതം,ബീഫ് നിരോധനം,ക്രമസമാധാന തകർച്ച,വിദ്യാഭ്യാസ കച്ചവടം എല്ലാം യു ഡി എഫ് പ്രചാരണയുദ്ധമാക്കിയപ്പോൾ ഇടതു, വേങ്ങരയിൽ കുഞ്ഞാലി കുട്ടി നിർബന്ധിതമായി വിളിച്ചു വരുത്തിയ തെരഞ്ഞെടുപ്പും,അവസാനമായി സോളാർ ബോംബും പൊട്ടിച്ചു.
അധികാരത്തിന്റെയും,ഭരണത്തിന്റെയും എല്ലാ മാർഗ്ഗങ്ങളും ഇടതു പക്ഷം ഉപയോഗിച്ച് എങ്കിലും പരാജായും മാത്രമാണ് ഫലം.
സ്ഥാനാർഥി നിർണ്ണയത്തിൽ യു ഡി എഫ്- ൽ ഉള്ള പ്രശ്നങ്ങളിൽ പോളിംഗ് നില ആദ്യ പകുതിയിൽ വളരെ മോശം ആയിരുന്നു എങ്കിലും,ഇടതിന്റെ സോളാർ ബോംബ് പൊട്ടിയതിനു ശേഷം പോളിംഗ് കൂടുകയും അത് ചരിത്രമാവുകയും ചെയ്‌തു.ഇത് ഇടതിന് ഗുണം ചെയ്യും എന്ന് കരുതിയവർ ധാരണകൾ തിരുത്തുന്ന തരത്തിൽ ആണ് അവസാന റൗണ്ടുകൾ വോട്ടെണ്ണുപോൾ യു ഡി എഫ് വോട്ടുകൾ നില മെച്ചപ്പെടുത്തുന്നു കാണിച്ചത്.
ഇനിയും കേരളത്തിലെ ഇടതു മനസ്സിലാക്കേണ്ടത് ചേല രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു എന്ന് തന്നെ ആണ്.
എസ ഡി പി ഐ പോരാടിയത് സമകാലിക ഭരണത്തിനും,വര്ഗ്ഗെയതയ്ക്കും എതിരെ ആണ്.വിശപ്പിനെതിരെയും,പേടി ഇല്ലാതെ ജീവിക്കാനും വേണ്ടി ആണ് അവർ വോട്ട് തേടിയത്.അതിൽ അവർ വിജയം കൈവരിച്ചു.അതുപോലെ തന്നെ വേങ്ങരയിലെ യഥാർത്ഥ കൊണ്ഗ്രെസ്സ് വിശ്വാസികൾ ഒരു ബോംബിലും തകരില്ല എന്ന മറുപടി യാണ് നൽകിയത്.വോട്ടിങ്ങിൽ നിന്നും വേറിട്ട് നിന്ന കൊണ്ഗ്രെസ്സ് വോട്ടർമാർ സോളാർ ബോംബ്  പൊട്ടിച്ചതിനു  ശേഷം ഇടതു സർക്കാരിനെതിരെ വന്നു വോട്ടിങ് രേഖപ്പെടുത്തിയത് ഖാദറിന്റെ ഭൂരിപക്ഷം ഇത്ര എങ്കിലും നിലനിർത്തി.യഥാർത്ഥത്തിൽ വേങ്ങരയിൽ വിജയിച്ചത് കോൺഗ്രസ്സും,എസ ഡി പി ഐ യും ആണ്.കേരളത്തിലെ ചുവപ്പു ഭീകരതയ്‌ക്കെതിരെയുള്ള വിലയിരുത്തൽ മാത്രമായിരുന്നു വേങ്ങര ഉപ തെരഞ്ഞെടുപ്പ് എന്ന് മാത്രമല്ല ഇത് ഇന്ത്യയിൽ വളർന്നു വരുന്ന വര്ഗ്ഗെയതയ്ക്കു എതിരെയുള്ള വിലയിരുത്തലും ആയിരുന്നു.

കേന്ദ്രം ഭരിക്കുന്നവർ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതും,സോഷ്യലിസ്റ്റു ആശയങ്ങൾ ഉൾകൊള്ളുന്ന എസ ഡി പി യുടെ നേട്ടം ഭാവിയിൽ ഇടതിനും ,ലീഗിനും,ബി ജെ പി യ്ക്കും എതിരെ പതിയിരിക്കുന്ന വർഗ്ഗ ശത്രു ആണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *