വേങ്ങര വർഗ്ഗീയ സോഷ്യലിസ്റ് കൂട്ടുകെട്ടിനെതിരെ വിധി എഴുതി

മലപ്പുറം: വേങ്ങര മണ്ഡലത്തിലെ ഉപതതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ വിജയം ഉറപ്പിച്ചു.ബി ജെ പി സ്ഥാനാർത്ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളി കൊണ്ടാണ് യു ഡി എഫ് സ്ഥാനാർഥി ഇവിടെ വിജയിച്ചത്.എസ ഡി പി ഐ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് യു ഡി എഫ് ന്റെ ലീഡ് നിലയിൽ കുറവ് വരുത്തി.കേരളത്തിലെ ഭരണത്തിനെതിരെയുള്ള വിധി ആയ ഈ വിജയം കാണാൻ കഴിയുന്നത് എൽ ഡി എഫ് ന്റെ വോട്ടിങ് നിലയിൽ കാര്യമായ ഉയർച്ച ഉണ്ടായില്ല എന്നത് തന്നെ ആണ്.സോളാർ പ്രശ്നങ്ങൾ ഒന്നും തന്നെ ഈ വോട്ടിങ് ഭൂരി പക്ഷത്തെ സ്വാധീനിച്ചിട്ടില്ല എന്നും വ്യക്തമാക്കുന്ന ജനവിധിയിൽ സ്ഥാനാർഥി നിർണയത്തിൽ വന്ന യു ഡി എഫ് ന്റെ വീഴ്ച എടുത്തു കാണുന്നു.   23310 (65227) വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് ഖാദർ വിജയിച്ചത്.വളരെ ഏറെ രാഷ്ട്രീയ,ഭരണ വാഴ്ചയുടെ നടുവിൽ ആണ് ഈ വിജയം ഖാദർ കൈവരിച്ചത്.ഭരണ കക്ഷി ആയ എൽ ഡി എഫ് നു മേൽ പ്രതിസന്ധികൾ തരണം ചെയ്തു യു ഡി എഫ് നടത്തിയ ഗംഭീര വിജയം ആയി ഇത് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *