വേൾഡ് മലയാളി ബഹ്‌റിൻ കരകൗശല നിർമ്മാണ പരിശീലനം സംഗടിപ്പിക്കും

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ്,  പാഴ് വസ്തുക്കളില്‍ നിന്നും വീടുകള്‍ക്കും, ഓഫീസുകള്‍ക്കും, അലങ്കാര വസ്തുവായി  സൂക്ഷിച്ചു വെക്കാന്‍  യോജിച്ച രീതിയിലുള്ള മനോഹരമായ അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള പരിശീലന ക്‌ളാസ്സുകള്‍ സംഘടിപ്പിച്ചു.  പരിശീലന ക്ലാസ്സിനു  ബെ്രെഹനിലെ കരകൗശല നിര്‍മ്മാണവിദഗ്ധ  സമീറ നേതൃത്വം നല്‍കി.
മാഹൂസ് ഗ്ലോബല്‍ ഇന്‌സ്ടിട്യൂട്ടില്‍ രണ്ടു ദിവസമായി നടന്ന ക്ലാസ്സില്‍ നിരവധി വനിതകളും, കുട്ടികളും പങ്കെടുത്തു.
വനിതാ വിഭാഗം പ്രസിഡണ്ട് ജൂലിയറ്റ്  തോമസ് , ചെയല്‍ പേഴ്‌സണ്‍  മൃദുല ബാലചന്ദ്രന്‍ , സെക്രട്ടറി ഷൈലജാദേവി, റ്റിറ്റി വിത്സണ്‍, ഷീബ, അജി ജോഷ്വ…… എന്നിവര്‍ നേതൃത്വം നല്‍കി.

വേള്‍ഡ് മലയാളി  ബഹ്‌റൈന്‍  കൗണ്‍സില്‍ പ്രസിഡണ്ട് ശ്രീ   സേവി മാത്തുണ്ണി, സെക്രട്ടറി ജോഷ്വ മാത്യു , വൈസ് ചെയര്‍മാന്‍  ഫൈസല്‍ എഫ് എം,വൈസ് പ്രസിഡണ്ട്  ജ്യോതിഷ് പണിക്കര്‍,  അസിസ്റ്റന്റ്   സെക്രട്ടറി  ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *