അതിസുന്ദരിയായ യുവതി പൊലീസ് ഉദ്യോഗസ്ഥയായതോടെ യുവാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ല-അഡ്രിയാന്‍ കൊളോസ

അതിസുന്ദരിയായ യുവതി പൊലീസ് ഉദ്യോഗസ്ഥയായതോടെ യുവാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായിരിക്കുകയാണ്. ജര്‍മ്മന്‍കാരിയായ അഡ്രിയാന്‍ കൊളോസ പൊലീസ് ഉദ്യോഗസ്ഥ ആയെങ്കിലും അവരുടെ സൌന്ദര്യമാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. സുന്ദരി എന്നതിനുപരി വനിതാ ബോഡി ബില്‍ഡര്‍ കൂടിയായ അഡ്രിയാന്‍ വടിവൊത്ത ശരീരത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്‌റ്റാഗ്രാമില്‍ തന്റെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ആരാധകര്‍ രംഗത്തെത്തിയത്. 1.73 മീറ്റര്‍ ഉയരമുള്ള അഡ്രിയാന സ്വന്തം വര്‍ക്കൗട്ടിന്റെ അനേകം ചിത്രങ്ങളാണ്‌ ആഴ്‌ചതോറും പോസ്‌റ്റ് ചെയ്യുന്നത്‌. ഇതോടെ യുവാക്കള്‍ അടക്കമുള്ളവര്‍ അഡ്രിയാനയെ ഫോളോ ചെയ്യാന്‍ തുടങ്ങി. എന്തെങ്കിലും കേസ് ഉണ്ടാക്കി തങ്ങളെ അറസ്‌റ്റ് ചെയ്യൂ എന്നാണ് ഇവരുടെ ആവശ്യം. ഒന്ന്‌ അറസ്‌റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ട്‌ അനേകരാണ്‌ ഇവരുടെ അക്കൗണ്ടില്‍ എത്തുന്നതും കമന്റ് ചെയ്യുന്നതും. ചിത്രങ്ങള്‍ക്ക് താഴ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ പ്രണായഭ്യര്‍ഥനകളും മുപ്പത്തിയൊന്നുകാരിയായ അഡ്രിയാനയ്‌ക്ക് ലഭിക്കുന്നുണ്ട്. അഡ്രിയാന പിടിക്കുമെങ്കില്‍ അതിവേഗതയില്‍ വാഹനമോടിച്ച്‌ ട്രാഫിക്‌ തെറ്റിക്കാന്‍ തയാറാണെന്നാണ് ചില വിരുതന്‍‌മാര്‍ പറയുന്നത്. സ്വന്തം വര്‍ക്കൗട്ടിന്റെ അനേകം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ഇവര്‍ക്ക് ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്. അതേസമയം, അഡ്രിയാനയുടെ പ്രവര്‍ത്തിയില്‍ പൊലീസ് ഡിപ്പാര്‍ട്ട് മെന്റിന് എതിര്‍പ്പില്ല. അഡ്രിയാനയുടെ ശരീര പ്രദര്‍ശനം നല്ല കാര്യത്തിന്‌ വേണ്ടിയാണെന്നാണ് അവരുടെ ഭാഷ്യം. ജോലി ഷിഫ്‌റ്റ് കഴിഞ്ഞാല്‍ ആഴ്‌ചയില്‍ അഞ്ചു തവണ ജിമ്മില്‍ ഇവര്‍ വര്‍ക്കൗട്ട്‌ ചെയ്യാറുള്ള അഡ്രിയാന പേര് വെളിപ്പെടുത്താത്ത ഒരു നീന്തല്‍കാരനുമായി പ്രണയത്തിലാണ്‌.  2015 ല്‍ ബോഡി ബില്‍ഡിംഗ്‌ ഡബ്‌ള്യൂഎമ്മില്‍ പങ്കെടുത്തിട്ടുള്ള അഡ്രിയാനയുടെ ഡ്യൂട്ടി അപകടങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ചെറിയ ചെറിയ വഴക്കുകള്‍ എന്നിവ നോക്കുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *