50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹൂ.

ന്യൂയോര്‍ക്ക്: തങ്ങളുടെ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി യാഹൂ. 2014 മുതലാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ആരംഭിച്ചതെന്നാണ് നിഗമനം.

പേര്, ഇമെയില്‍ വിലാസം, ടെലിഫോണ്‍ നമ്പറുകള്‍, ജനനതിയ്യതി, എന്‍ക്രിപ്റ്റഡ് പാസ്‌വേഡുകള്‍ തുടങ്ങിയവ സൈബര്‍ മോഷ്ടാക്കള്‍ ചോര്‍ത്തിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍, പേമെന്റ് കാര്‍ഡ് ഡാറ്റ തുടങ്ങിയ ചോര്‍ന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികളിലൊന്നായിരുന്ന യാഹു തങ്ങളുടെ പ്രധാന സേവനങ്ങളായ ഇന്റര്‍നെറ്റ് അടക്കമുള്ളവ വെരിസോണ്‍ കമ്യൂണിക്കേഷന്‍സിനു വില്‍ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് യാഹൂവിനു നേരെ ഉണ്ടായിട്ടുള്ളതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *